ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ പ്രിന്റിങ് പ്രസിൽ തീപിടിച്ചു. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പ്രിന്റിങ് പ്രസിലെ ബേസ്മെന്റിലാണ് തീപിടിത്തമുണ്ടായത്.

അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു. വൈകാതെ തീ നിയന്ത്രിച്ചതായും സംഭവത്തിൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ലെന്നും ഫയർഫോഴ്സ് അറിയിച്ചു.