
കുവൈറ്റ് പ്രവാസി നാട്ടിൽ നിര്യാതനായി
മുൻ കുവൈറ്റ് പ്രവാസി നാട്ടിൽ നിര്യാതനായി. തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി കിഴുവാലി പറമ്പില്‍ ഹുസൈന് (62) ആണ് അന്തരിച്ചത്.

35 വര്‍ഷം കുവൈത്ത് പ്രവാസിയായിരുന്ന ഹുസൈന് രണ്ട് വര്‍ഷം മുൻപാണ് തിരികെ നാട്ടിലേക്ക് സ്ഥിരതാമസത്തിന് പോയത്. ചെവാഴ്ച രാവിലെയായിരുന്നു മരണം. കെബിആര്സി എന്ന കമ്പിനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യ പരേതയായ നസീമ. മക്കള്‍ ഹാഷീം (കുവൈത്ത്), അക്ബര്‍, ഹിബ ഫാത്തിമ.

Comments (0)