
കുവൈത്തിൽ നിന്ന് ബഹറൈനിൽ സന്ദർശനത്തിന് എത്തിയ മലയാളി യുവാവ് മരണമടഞ്ഞു
കുവൈത്തിൽ നിന്ന് ബഹറൈനിൽ സന്ദർശനത്തിന് എത്തിയ മലയാളി യുവാവ് മരണമടഞ്ഞു.കോഴിക്കോട് കാപ്പാട് സ്വദേശി ബഷീറിന്റെ മകൻ ഫായിസ് (20) ആണ് ബഹ്‌റൈനിലെ താമസ സ്ഥലത്ത് മരണമടഞ്ഞത്. കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നും വാണിജ്യ ആവശ്യാർഥം ബഹ്റൈനിലെത്തിയതായിരുന്നു ഫായിസ്.

മനാമയിലെ താമസ സ്ഥലത്തു പുലർച്ചെ അബോധാവസ്ഥയിൽ കണ്ടെത്തിയ ഫായിസിനെ സൽമാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം സൽമാനിയ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ് ഫാത്തിമ (കുവൈത്ത്), സഹോദരങ്ങൾ ഫസ്‌ലാൻ (ജോർജ്ജിയ) ഫായിഖ്(കുവൈത്ത്). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ബഹ്‌റൈൻ കെ.എം.സി.സി യുടെ നേതൃതത്തിൽ പുരോഗമിച്ചു വരുന്നു.

Comments (0)