Posted By Nazia Staff Editor Posted On

Air india express:176 പേരുമായി എയർ ഇന്ത്യ എക്സ്‍പ്രസ് കുവൈത്തിൽ നിന്ന് സേഫായി ചെന്നൈയിൽ, പക്ഷെ പണിപാളി, മറന്നത് നിരവധി ലഗേജുകൾ

air india express;ചെന്നൈ: എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ കുവൈത്തില്‍ നിന്നെത്തിയ വിമാനത്തില്‍ നിന്നിറങ്ങിയ യാത്രക്കാര്‍ കണ്‍വേയര്‍ ബെല്‍റ്റിനരികിലെത്തിയപ്പോള്‍ ഒന്ന് ഞെട്ടി, ലഗേജുകള്‍ അവിടെ കാണാനില്ല. എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ എ320 വിമാനത്തിലെത്തിയവര്‍ക്കാണ് ഈ ദുരനുഭവം. 

176 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ 6.30നാണ് ചെന്നൈ വിമാനത്താവളത്തില്‍ കുവൈത്തില്‍ നിന്നുള്ള വിമാനമെത്തിയത്. എന്നാല്‍ വിമാനം ഇറങ്ങി കഴിഞ്ഞപ്പോഴാണ് ചിലരുടെ ലഗേജുകള്‍ എത്തിയിട്ടില്ലെന്ന് യാത്രക്കാര്‍ അറിയുന്നത്. പേലോഡ് നിയന്ത്രണങ്ങള്‍ മൂലം ചില ലഗേജുകള്‍ വിമാനത്തില്‍ കൊണ്ടുവരാനായില്ലെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസ് വക്താവ് അറിയിച്ചു. എയര്‍ ഹോള്‍ ഭാരം നിലനിര്‍ത്താനായി ചില ലഗേജുകള്‍ കുവൈത്തില്‍ തന്നെ വേക്കേണ്ടി വന്നതായും അതിഥികള്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു.

എത്രയും വേഗം ലഗേജുകള്‍ അതാത് അതിഥികളുടെ താമസസ്ഥലത്ത് എത്തിക്കാനുശ്ശ ഒരുക്കങ്ങള്‍ നടത്തിയതായും ഇതിന്‍റെ ചെലവ് എയര്‍ലൈന്‍ വഹിക്കുമെന്നും വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ സംഘം ഇവരുടെ വീട്ടിലെത്തി ലഗേജ് കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *