Posted By Greeshma venu Gopal Posted On

ജലീബിലെ അൽ-ഫജ്ർ ക്യാമ്പയിൻ, ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ സുരക്ഷ ദൗത്യം: താമസ നിയമം ലംഘിക്കുന്നവർക്ക് പിടിവീഴും

സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ദൗത്യത്തിന്റെ ഭാ​ഗമായി കുവൈറ്റിലെ ജലീബ് അൽ-ഷുയൂഖ് പ്രദേശത്ത് ഇന്ന്
പുലർച്ചെ ഒരു പ്രത്യേക പരിശോധന നടത്തി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നേരിട്ടുള്ള ഉത്തരവിനെ തുടർന്നായിരുന്നു പരിശോധന. മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ-അദ്വാനിയുടെ മേൽനോട്ടത്തിലായിരുന്നു ഇത്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്‌പെഷ്യൽ ഫോഴ്‌സിലെ സുരക്ഷാ സംഘങ്ങളും ദൗത്യത്തിൽ പങ്കെടുത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *