
കുവൈത്തിൽ പ്രവാസി ആത്മഹത്യ ചെയ്ത നിലയിൽ
ഫർവാനിയയിലെ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ ആത്മഹത്യ ചെയ്തതായി കരുതപ്പെടുന്ന അറബ് പ്രവാസിയുടെ മൃതദേഹം കണ്ടെത്തി.

തൂങ്ങിമരിച്ചാണ് ഇയാൾ ജീവനൊടുക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Comments (0)