Posted By Greeshma venu Gopal Posted On

നടു റോഡിയിൽ കത്തി വീശി വഴിയാത്രക്കാരെയും സുരക്ഷ ഉദ്യോ​ഗസ്ഥരെയും ഭീഷണിപ്പെടുത്തി ; അക്രമി ഒടുവിൽ ആശുപത്രിയിൽ

റാഖയിൽ കത്തിയുമായി എത്തി വഴിയാത്രക്കാരെ ആക്രമിക്കാൻ ശ്രമിച്ച കുവൈത്തി പൗരൻ അറസ്റ്റിൽ. സുരക്ഷാ ഉദ്യോഗസ്ഥരെ ഇയാൾ കത്തി വീശി ഭീഷണിപ്പെടുത്തി . പ്രതി കത്തി വീശി സാധാരണക്കാരെയും പ്രതികരിച്ച ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയതായി സ്രോതസ്സ് വ്യക്തമാക്കി. ആകാശത്തേക്ക് നിരവധി തവണ സുരക്ഷാ ഉദ്യോ​ഗസ്ഥർ വെടിവച്ച് മുന്നറിയിപ്പ് നൽകിയിട്ടും, ഇയാൾ കീഴടങ്ങിയില്ല.

ഇതേ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയുടെ കാലിൽ വെടിവച്ചു. ഉടൻ തന്നെ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് അദാൻ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. പ്രതി കനത്ത സുരക്ഷയിൽ തുടരുന്നു. കൊലപാതകശ്രമത്തിനും മാരക ആയുധം കൈവശം വച്ചതിനും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *