കുവൈത്ത് – ഇറാഖ് മത്സരത്തിനുള്ള ടിക്കറ്റുകൾ വാങ്ങുന്നവരുടെ ശ്രദ്ധക്ക്: മുന്നറിയിപ്പ്
കുവൈത്ത് – ഇറാഖ് മത്സരത്തിനുള്ള ടിക്കറ്റുകൾ അനൗദ്യോഗിക ഉറവിടങ്ങളിൽ നിന്ന് വാങ്ങുന്നതിനെതിരെ കുവൈത്ത് ഫുട്ബോൾ അസോസിയേഷൻ മുന്നറിയിപ്പ് നൽകി. 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് രണ്ടില്‍ രണ്ടാം റൗണ്ടിലാണ് കുവൈത്തും ഇറാഖും ഏറ്റുമുട്ടുന്നത്. കുവൈത്ത് – ഇറാഖ് ഫുട്ബോൾ മത്സരത്തിന്റെ ടിക്കറ്റുകൾ അനധികൃത വ്യക്തികൾ അനധികൃതമായി വിൽക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഉയർന്ന ഡിമാൻഡ് മുതലെടുത്താണ് ഇത്തരം വ്യാജ വിൽപ്പനകൾ നടക്കുന്നത്. ഇത്തരം ഇടപാടുകൾ വഴി ടിക്കറ്റുകൾ വാങ്ങരുതെന്ന് കുവൈത്ത് ഫുട്ബോൾ അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
Comments (0)