
സുരക്ഷാ നിബന്ധനകൾ പാലിക്കാത്ത പായ്കപ്പലുകൾക്ക് നോട്ടീസ് നൽകി അധികൃതർ
കുവൈത്ത് സിറ്റി: വിവിധ സുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി പായ്ക്കപ്പലുകള്‍ക്ക് അധികൃതർ നോട്ടീസ് നല്‍കി. അഗ്നി പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാത്തവയ്ക്കും ഉയർന്ന തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിച്ചവയ്ക്കും അനുചിതമായ രീതിയിൽ പാചക സ്റ്റൗകളും ഗ്യാസ് സിലിണ്ടറുകളും സൂക്ഷിച്ചവയ്ക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ഗാർഡ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ്, പോർട്ട് അതോറിറ്റി, ലേബർ ഫോഴ്‌സ്, പബ്ലിക് അതോറിറ്റി ഫോർ ദി എൻവയോൺമെന്റ്, പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ ആൻഡ് ഫുഡ് എന്നിവയുമായി ഏകോപിപ്പിച്ച് ജനറൽ ഫയർ ഫോഴ്‌സ് അൽ-ഷാംലാൻ പിയറിലാണ് സുരക്ഷാ പരിശോധനകള്‍ നടത്തിയത്. എല്ലാ പായ്ക്കപ്പൽ ഉടമകളും അഗ്നി സുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്ന് ജനറൽ ഫയർ ഫോഴ്‌സ് അഭ്യർഥിച്ചു.


Comments (0)