സൂക്ഷിക്കുക… കുവൈത്തിൽ കുറുനരികളുടെ സാന്നിധ്യം വ്യാപകമാകുന്നു
കുവൈത്ത് മരുഭൂമിയുടെ വടക്കും തെക്കുമുള്ള തുറസ്സായ പ്രദേശങ്ങളിൽ അറേബ്യൻ ചുവന്ന കുറുനരികളുടെ സാന്നിധ്യം വ്യാപകമാകുന്നതായി കണ്ടെത്തി.പരിസ്ഥിതി പൊതു സമിതി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
പ്രാദേശികമായി “അൽ-ഹോസ്നി” എന്ന പേരിൽ അറിയപ്പെടുന്ന ഈ ജീവികളെ രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളായ നോർത്ത് അൽ-സൽമി, അൽ-മുത്‌ല എന്നിവിടങ്ങളിളും തെക്കൻ മേഖലയിലെ ചില പ്രദേശങ്ങളിലും കണ്ടു വരുന്നതായും പരിസ്ഥിതി പൊതു അതോറിറ്റി സാങ്കേതികകാര്യ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുല്ല അൽ-സൈദാൻ അറിയിച്ചു.
അതേ പോലെ രാജ്യത്തെ പ്രകൃതിദത്ത റിസർവുകളിലും, ജഹ്‌റയും സബാഹ് അൽ-അഹമ്മദ് മുതലായ പ്രദേശങ്ങളിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മരുഭൂമിയിലെ ഏറ്റവും വ്യാപകമായ സസ്തനികളിൽ ഒന്നാണ് ഈ ജീവി.
ഇവയുടെ വ്യാപനത്തിൻ്റെ തോത് തിരിച്ചറിയാൻ ക്യാമറ ട്രാപ്പുകളും ഡ്രോണുകളും ഉപയോഗിച്ചതായും അദ്ദേഹം വിശദീകരിച്ചു, കുവൈത്ത് , ഒമാൻ, എമിറേറ്റ്സ്, സിറിയ, ജോർദാൻ, യെമൻ, സൗദി അറേബ്യ എന്നീ അറബ് രാജ്യങ്ങളിലെ മരുപ്രദേശങ്ങളാണ് ഇവയുടെ ആവാസ കേന്ദ്രം.വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഇവയുടെ സംരക്ഷണം ഉറപ്പാക്കുവാൻ അതോറിറ്റി ശ്രമിച്ചു വരികയാണെന്നും അൽ സൈദാൻ പറഞ്ഞു.
Comments (0)