കുവൈത്ത് സിറ്റി: 2,400 ദിനാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ബിദൂണുകളെതിരെ ജഹ്റയിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. 45 വയസ്സുള്ള ഒരു പ്രവാസിയാണ് ജഹ്‌റ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.പരാതിക്കാരന്‍ നല്‍കിയ വിവരപ്രകാരം, രണ്ടു ബിദൂണുകളുമായി ദീർഘകാല സൗഹൃദമുണ്ടായിരുന്നു. ഒട്ടക വ്യാപാരവുമായി ബന്ധപ്പെട്ട ഒരു ബിസിനസ് പദ്ധതിയിലേക്കാണ് തനിക്ക് നിക്ഷേപം നടത്താന്‍ ആഹ്വാനം ചെയ്തത്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് 2,400 ദിനാര്‍ നാലു ഗഡുക്കളായി “WAMD” ബാങ്ക് വഴിയാണ് പണം കൈമാറിയത് – 10, 390, 1,000, 1,000 ദിനാര്‍ എന്നിങ്ങനെ.പണം മുഴുവനായി ലഭിച്ച ശേഷം, പ്രതികൾ അദ്ദേഹത്തെ അവഗണിക്കുകയും ഫോൺ വിളികൾ മറുപടി പറയാതിരിക്കുകയും ചെയ്തു. ഒടുവിൽ നേരിൽ ചെന്നപ്പോൾ, “ഒട്ടകമില്ല” എന്നു പറഞ്ഞ് പണം തിരികെ നല്‍കാന്‍ മനസ്സില്ലെന്ന് വ്യക്തമാക്കി.ഇരയുടെ മൊഴികളും ബാങ്ക് ട്രാൻസ്ഫർ രേഖകളും പ്രതികളെ തിരിച്ചറിയാന്‍ ഉപയോഗിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.