എടിഎം ഉപയോഗിച്ച് ലോൺ എടുക്കാൻ കഴിയും എന്ന കാര്യം നിങ്ങൾക്ക് അറിയാമോ ? അറിയാത്തവരുണ്ടെങ്കിൽ കേൾക്കു.. എറ്റിഎം ഉപയോഗിച്ച് നിങ്ങൾക്ക് ലളിതമായി ലോൺ എടുക്കാൻ കഴിയും. എച്ച്ഡിഎഫ്സി ബാങ്ക് ആണ് ഈ വായ്പാ സൗകര്യം ഒരുക്കിയിരിക്കുന്നത് എന്നാൽ പലർക്കും ഇതിനെപ്പറ്റി അറിയില്ല.
നിങ്ങളുടെ അക്കൗണ്ടിൽ മുൻകൂട്ടി അംഗീകരിച്ച ലോൺ ഓഫർ ഉണ്ടെങ്കിൽ മാത്രമേ എടിഎം വായ്പ ലഭിക്കുകയുള്ളൂ. ഇതിന് നിങ്ങളുടെ സിബിൽ സ്കോർ മികച്ചതായിരിക്കണം. എന്നാൽ മാത്രമേ നിങ്ങൾക്ക് വ്യക്തിഗത വായ്പകൾ ലഭിക്കുകയുള്ളൂ. ഇനി നിങ്ങൾ മികച്ച സിവിൽ സ്കോർ ഉള്ള വ്യക്തിയാണ് എങ്കിൽ എടിഎമ്മിൽ നിന്നും വായ്പ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. ഇതിനായി അടുത്തുള്ള എടിഎമ്മിലേക്ക് പോവുക. ഇവിടെ മെഷീനിലെ ലോൺ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ലോൺ തുക പലിശ, നിരക്ക്, ഇഎംഐ. ലോൺ കാലയളവ് എല്ലാം ഈ ഓപ്ഷൻ ലൂടെ മനസ്സിലാക്കാം. ഇവയെല്ലാം കരുതലോടെ വായിക്കുക.
ഇതെല്ലാം നിങ്ങൾക്ക് സ്വീകാര്യമാണ് എങ്കിൽ വ്യക്തികത വിവരങ്ങൾ എടിഎമ്മിൽ തെളിയും. പേര്, ഇമെയിൽ ഐഡി, വിലാസം, അക്കൗണ്ട് നമ്പർ എന്നിവ ഉറപ്പിക്കുക. ഇതെല്ലാം നിങ്ങൾ കൃത്യമായി ഉറപ്പിച്ചു കഴിഞ്ഞാൽ പണം എടുക്കുക. പണം നിങ്ങളുടെ സേവിങ്സ് അക്കൗണ്ടിലേക്കൊ കറണ്ട് അക്കൗണ്ടിലേക്കോ ക്രെഡിറ്റ് ആവും. എച്ച്ഡിഎഫ്സി ബാങ്കിൻറെ എടിഎമ്മിൽ ആണ് നിങ്ങൾ പോകുന്നതെങ്കിൽ കാര്യങ്ങൾ കുറച്ചുകൂടെ എളുപ്പമാകും.