വ്യാജൻമാർ ബഹുവിധം ; കുവൈറ്റിൽ വ്യാജ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വ്യാപകം, വഞ്ചിതരാകാതെ നോക്കണേ

കുവൈത്ത് സിറ്റി: രാജ്യത്ത് വ്യാജ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വ്യാപകമാകുന്നു. ഇയർഫോണുകൾ, ചാർജിങ് കേബിളുകൾ, മറ്റ് അനുബന്ധ ഉത്പന്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി മൊബൈൽ ഫോൺ ആക്‌സസറി സ്റ്റോറുകളിൽ നിന്ന് 1,625 വ്യാജ വസ്തുക്കൾ പിടിച്ചെടുത്തതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

അടിയന്തര സംഘങ്ങൾ നടത്തിയ പരിശോധനാ ക്യാമ്പനികളിലാണ് ഇക്കാര്യം പുറത്ത് വന്നത്. നിയമലംഘനങ്ങൾ നടത്തിയ കടകൾക്കെതിരെ കേസെടുത്തതായും നിയമനടപടി സ്വീകരിച്ചതായും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version