Posted By Greeshma venu Gopal Posted On

മയക്കുമരുന്ന് കേസ് ; കുവൈറ്റിൽ പ്രവാസി പൗരൻ കുറ്റവിമുക്തൻ

പബ്ലിക് പ്രോസിക്യൂഷൻ പുറപ്പെടുവിച്ച അറസ്റ്റ് സെർച്ച് വാറണ്ട് അസാധുവായതിനെത്തുടർന്ന് മയക്കുമരുന്ന് കേസിൽ മൊറോക്കോ പൗരൻ കുറ്റവിമുക്തനായി. സംഭവത്തിലെ കൃത്യത ഉറപ്പുവരുത്തുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതാണ് പ്രവാസിയെ കുറ്റവിമുക്തനാക്കാൻ കാരണം.

പിടിച്ചെടുത്ത വസ്തുക്കളുമായി പ്രതിക്ക് യാതൊരു ബന്ധമില്ല എന്നും രേഖകൾ ഭൗതിക തെളിവുകളുടെ അഭാവം ഉള്ളതാണെന്നും കുറ്റാരോപിതൻറെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കുറ്റാരോപിതന് സംഭവവുമായി എന്തെങ്കിലും ബന്ധമുള്ളതായി കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതിയും വിലയിരുത്തി

Comments (0)

Leave a Reply

Your email address will not be published. Required fields are marked *