
കുവൈത്തിൽ മയ്യിത്ത് സംസ്കാര സമയക്രമം പരിഷ്കരിച്ചു
രാജ്യത്ത് മയ്യിത്ത് സംസ്കാര സമയക്രമം പരിഷ്കരിച്ചു. റമദാന് അവസാന പത്തിനെത്തുടര്ന്നാണ് കുവൈത്ത് മുനിസിപ്പാലിറ്റി സമയക്രമം പരിഷ്കരിച്ചത്. ഇശാ നമസ്കാരത്തിന് തൊട്ടുപിന്നാലെ മയ്യിത്ത് സംസ്കാരം അനുവദിക്കും.

നേരത്തെ തറാവീഹ് നമസ്കാരത്തിനുശേഷമായിരുന്നു മയ്യിത്ത് സംസ്കാര ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. മരിച്ചവരുടെയും ദുഃഖിതരുടെയും കുടുംബങ്ങൾക്ക് സൗകര്യം നൽകുന്നതിന്റെ ഭാഗമായാണ് പുയിയ സമയം നടപ്പിലാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

Comments (0)