
മയക്കുമരുന്ന് കേസ് ; ആഭ്യന്തര മന്ത്രാലയത്തിലെ സൈനികർക്ക് 10 വർഷം തടവ് വിധിച്ച് കോടതി, ജോലിയിൽ നിന്ന് പിരിച്ചു വിട്ടു
മയക്കുമരുന്ന് കേസിൽ ആഭ്യന്തര മന്ത്രാലയത്തിലെ സൈനികർക്ക് ക്രിമിനൽ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. കൗൺസിലർ ഹമൗദ് അൽ-ഷാമി അധ്യക്ഷനായ ക്രിമിനൽ കോടതി, ആഭ്യന്തര മന്ത്രാലയത്തിലെ മൂന്ന് സൈനികർക്കാണ് 10 വർഷം കഠിനതടവും 10,000 കുവൈറ്റ് ദിനാർ പിഴയും ചുമത്തിയത്. ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിടും.
ഒരു പൗരൻ മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും കൈവശം വച്ചതായി ജീവനക്കാർ വ്യാജറിപ്പോർട്ട് ചമച്ചതായി കോടതി കണ്ടെത്തി. സൈനികരുമായി സഹകരിച്ച് ഇരയെ കുടുക്കാൻ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിന് ഒരു സ്ത്രീക്കും രണ്ട് കൂട്ടാളികൾക്കും 10 വർഷം കഠിനതടവും അതേ 10,000 ദിനാർ പിഴയും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. അഴിമതിക്കും നിയമപാലകർക്കുള്ളിലെ അധികാര ദുർവിനിയോഗത്തിനുമെതിരെ കർശന നടപടി ഉണ്ടാവുമെന്ന് കോടതി ഓർമ്മപ്പെടുത്തി.


Comments (0)