കുവൈത്തിൽ സ്പോൺസറുടെ വീട്ടിൽ ​ഗാർഹിക തൊഴിലാളി തൂങ്ങി മരിച്ചു

On: May 15, 2025 1:27 PM
Follow Us:

Join WhatsApp

Join Now

കുവൈത്തിലെ സബാഹ് അൽ നാസർ ഏരിയയിലെ സ്പോൺസറുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ഒരു ഗാര്‍ഹിക തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി.  വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

ഒരു പൗരൻ തന്‍റെ ഗാര്‍ഹിക തൊഴിലാളിയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി ഓപ്പറേഷൻസ് റൂമിൽ അറിയിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് ടീമും ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. സീലിംഗിൽ കെട്ടിയ കയറിൽ തൂങ്ങിയ നിലയിലായിരുന്നു തൊഴിലാളി. അധികൃതർ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിറ്റക്ടീവുകളെ നിയോഗിച്ചു.

Leave a Comment