Expat case; കുവൈറ്റിൽ ജോലിക്കിടെ നമസ്‌കാരം നടത്തിയതിന് പ്രവാസിക്ക് മർദ്ദനം
Expat case; കുവൈറ്റിൽ ജോലിക്കിടെ നമസ്‌കാരം നടത്തിയതിന് ഒരു സഹകരണ സംഘത്തിലെ കാഷ്യറെ മർദിച്ചതായി പരാതി. ഡ്യൂട്ടിക്കിടെ മഗ്‌രിബ് നമസ്‌കാരം നടത്തിയതിന് സുരക്ഷാ ഉദ്യോഗസ്ഥൻ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കാനും ഏതെങ്കിലും ക്രിമിനൽ റെക്കോർഡ് ഉണ്ടോയെന്ന് പരിശോധിക്കാനും ഉത്തരവിട്ടു. ഷാമിയ പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ആക്രമണത്തിൽ തനിക്കുണ്ടായ പരിക്കുകൾ കാണിക്കുന്ന മെഡിക്കൽ റിപ്പോർട്ടും അദ്ദേഹം നൽകി. രണ്ട് ദിവസം മുമ്പ് വൈകുന്നേരം 5.05 ന് മഗ്‌രിബ് നമസ്‌കാര സമയത്താണ് സംഭവം നടന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
Comments (0)