Posted By Nazia Staff Editor Posted On

Expat dead:ഹജ്ജിനിടെ മരിച്ച പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് മടങ്ങിയ മകനും യാത്രയായി; സൗദിയിലെ വാഹനാപകടത്തിൽ കുവൈത്തിലെ മലയാളി യുവാവ് മരണപ്പെട്ടു

expat dead;കുവൈത്ത് സിറ്റി / മക്ക : സൗദിയിലെ തായിഫിനടുത്ത് ഇന്നുണ്ടായ വാഹന പകടത്തിൽ കുവൈത്ത്‌ പ്രവാസിയായ മലയാളി യുവാവ് മരണമടഞ്ഞു. മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി റിയാസ് ആണ് മരണമടഞ്ഞത്.ഇക്കഴിഞ്ഞ ഹജ്ജ് കർമ്മം നിർവഹിക്കാൻ എത്തിയ ഇദ്ദേഹത്തിന്റെ പിതാവ് മണ്ണിൽകടവത്ത് മുഹമ്മദ്(74) മാസ്റ്ററെ കർമ്മങ്ങൾക്കിടയിൽ കാണാതാകുകയും ഏറെ ദിവസത്തെ തെരച്ചിലുകൾക്ക് ശേഷം രണ്ട് ദിവസം മുമ്പ് മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

പിതാവിന്റെ ഖബറടക്ക ചടങ്ങുകളിൽ പങ്കെടുക്കാൻ കുവൈത്തിൽ നിന്ന് എത്തിയ ഇദ്ദേഹവും ഭാര്യയും മക്കളും ചടങ്ങുകൾക്ക് ശേഷം കുവൈത്തിലേക്ക് റോഡ് മാർഗം മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. തായിഫിന് നൂറു കിലോമീറ്റർ അകലെ റിദ്വാനിലാണ് വാഹനാപകടമുണ്ടായത്.ഇദ്ദേഹം സഞ്ചരിച്ച വാഹനം ട്രെയിലറിൽ കൂട്ടി ഇടിച്ചാണ് അപകടം സംഭവിച്ചത്. ചടങ്ങുകളിൽ പങ്കെടുക്കാൻ ഇദ്ദേഹത്തിന്റെ സഹോദരൻ സൽമാനും കുവൈത്തിൽ നിന്ന് മക്കയിൽ എത്തിയിരുന്നു. സൽമാൻ വിമാനം വഴികുവൈത്തിലേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിനിടയിലാണ് സഹോദരനും കുടുംബവും അപകടത്തിൽ പെട്ടത്. മരണമടഞ്ഞ റിയാസ് കുവൈത്തിൽ നിർമ്മാണ മേഖലയിൽ സ്വന്തമായി കരാർ ജോലികൾ ഏറ്റെടുത്ത് നടത്തി വരികയായിരുന്നു.സാൽമിയയിൽ ആയിരുന്നു താമസം.
അപകടത്തിൽ ഭാര്യക്കും മക്കൾക്കും നിസാരമായ പരിക്കേറ്റു.മക്ക കെ എം സി സി യുടെ നേതൃത്വത്തിൽ തുടർ നടപടികൾ നടത്തി വരുന്നു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *