kuwait police; കുവൈറ്റിൽ കള്ള നോട്ട് കൈമാറാൻ ശ്രമിച്ച പ്രവാസി പിടിയിൽ

On: March 27, 2025 3:36 AM
Follow Us:

Join WhatsApp

Join Now

Kuwait police’കുവൈത്ത് സിറ്റി: കുവൈത്തിൽ കാലഹരണപ്പെട്ട അഞ്ചാം പതിപ്പ് കുവൈത്ത് കറൻസി വ്യാജമായി നിർമ്മിച്ച മുൻ സെൻട്രൽ ബാങ്ക് ജീവനക്കാരൻ അറസ്റ്റിലായി.2015 ൽ പിൻ വലിക്കപ്പെട്ട 10, 20 ദിനാറിന്റെ പത്തൊമ്പതിനായിരം ദിനാർ മൂല്യമുള്ള നോട്ടുകളാണ് ഇയാളിൽ നിന്നും പിടികൂടിയത്.

പത്ത് വർഷം മുമ്പ് പിൻ വലിക്കപ്പെട്ട അഞ്ചാം പതിപ്പ് നോട്ടുകൾ കൈവശം ഉള്ളവർ ഈ ഏപ്രിൽ 18 ന് മുമ്പ് സെൻട്രൽ ബാങ്കിൽ എത്തി ഇവ കൈമാറുവാനും പകരം തതുല്യമായ പുതിയ നോട്ടുകൾ സ്വീകരിക്കുവാനും കഴിഞ്ഞ ആഴ്ച സെൻട്രൽ ബാങ്ക് അധികൃതർ അറിയിച്ചിരുന്നു. ഈ അവസരം ദുരുപയോഗം ചെയ്തു കൊണ്ടാണ് ഇയാൾ പഴയ കറൻസി വ്യാജമായി നിർമ്മിച്ച് പുതിയ കറൻസി കൈക്കലാക്കാൻ ശ്രമിച്ചത്. സെൻട്രൽ ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന ഇയാൾ മുൻ സഹപ്രവർത്തകരിൽ നിന്നും ഇതിനുള്ള സഹായം ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു.കാലഹരണപ്പെട്ട കറൻസിയുടെ വ്യാജൻ ആയതിനാൽ പരിശോധനയിൽ തിരിച്ചറിയില്ലെന്നും ഇയാൾ കണക്ക് കൂട്ടിയിരുന്നു. എന്നാൽ ഇവ കള്ള നോട്ട് ആണെന്ന് കണ്ടെത്തിയ ബാങ്ക് ഉദ്യോഗസ്ഥർ ഉടൻ തന്നെ പോലീസിന് വിവരം അറിയിക്കുകയായിരുന്നു. നേരത്തെയും താൻ വ്യാജ നോട്ടുകൾ നിർമ്മിച്ചതായി ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു ഇയാൾ ഏത് രാജ്യക്കാരൻ ആണെന്ന വിവരം വ്യക്തമല്ല.പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി അന്വേഷണസംഘം അറിയിച്ചു.

Leave a Comment