
കുവൈത്തിൽ മദ്യവുമായി പ്രവാസി പിടിയിൽ
മദ്യവുമായി ഏഷ്യൻ സ്വദേശി പിടിയിൽ. അൽ വാഹ പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് സംശയാസ്പദമായ രീതിയിൽ കണ്ട പ്രതിയെ പിടികൂടിയത്.

ഇയാളുടെ വാഹനത്തിൽനിന്ന് പ്രാദേശികമായി നിർമിച്ച മദ്യം കണ്ടെത്തി. പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.തുടർ നടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പ്രതിയെ കുവൈത്തിൽനിന്നും നാടുകടത്തും.

Comments (0)