
പ്രവാസി മലയാളി ഡോക്ടർ കുവൈറ്റിൽ അന്തരിച്ചു
കുവൈത്തിൽ മലയാളി ഡോക്ടർ മരണമടഞ്ഞു.കാസറഗോഡ് നീലേശ്വരം സ്വദേശിനി ഡോക്ടർ നിഖില പ്രഭാകരൻ (36 )ആണ് മരണമടഞ്ഞത്.വൃക്ക രോഗത്തെ തുടർന്നു കുവൈത്തിലെ അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് കാലത്താണ് മരണം സംഭവിച്ചത്. ജഹറയിലെ സ്വകാര്യ ആശുപത്രിയിൽ ഡോകട്ർ ആയിരുന്ന നിഖില അസുഖത്തെത്തുടർന്ന് ജോലി രാജി വെക്കുകയായിരുന്നു. തിരുവന്തപുരം സ്വദേശിയും കുവൈത്തിലെ സ്വകാര്യ ആശുപതിയിലെ ഡോക്ടറുമായ വിപിനാണു ഭർത്താവ്. ഗൾഫ് ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ വിവാൻ ഏക മകനാണ്.പിതാവ് പ്രഭാകരൻ, മാതാവ് റീജ.കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
Comments (0)