Posted By Ansa Staff Editor Posted On

കുവൈത്തിൽനിന്ന് നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു:

കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി യുവാവ് വിമാനത്തിൽ വെച്ച് മരണമടഞ്ഞു. . ഫോർട്ട് കൊച്ചി പള്ളുരുത്തി സ്വദേശി അറക്കൽ വീട്ടിൽ അനൂപ് ബെന്നിയാണ് (32) മരണമടഞ്ഞത്. കഴിഞ്ഞ ദിവസം കുവൈത്തിൽ വെച്ച് ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കാണിച്ചിരുന്നു. ഇതെ തുടർന്ന് ചികിത്സക്കായി കുവൈത്തിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു ഇദ്ദേഹം.എന്നാൽ യാത്രാ മദ്ധ്യേ വിമാനത്തിൽ വെച്ച് വീണ്ടും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും മരണമട യുകയുമായിരുന്നു. വിമാനം അടിയന്തിരമായി മുംബൈ വിമാന താവളത്തിൽ ഇറക്കുകയായിരുന്നു.. മൃതദേഹം ഇപ്പോൾ മുംബൈയിൽ സൂക്ഷിച്ചിരിക്കുകയാണ്.അബ്ബാസിയ ഇന്ത്യൻ സെന്റൽ സ്ക്കൂൾ ജീവനക്കാരനായ അനൂപ് ആറ് മാസം മുമ്പാണ് വിവാഹിതനായത്.ഭാര്യ: ആൻസി സാമുവേൽ.
കുവൈത്ത് സെന്ററ് ഗ്രീഗോറിയോസ് മഹാ ഇടവകാംഗമാണ്.


കുവൈത്ത് സെന്ററ് ഗ്രീഗോറിയോസ് മഹാ ഇടവകാംഗമാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *