
കുവൈറ്റിലെ പ്രധാന റോഡുകളിൽ വ്യാപകമായ ഗതാഗത സുരക്ഷാ പരിശോധന; 13 പേരെ അറസ്റ്റ് ചെയ്തു
കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കുവൈറ്റിലെ പ്രധാന റോഡുകളിലും ഹൈവേകളിലും വ്യാപകമായ ഗതാഗത സുരക്ഷാ പരിശോധന ആരംഭിച്ചു. ഇതിൻറെ ഫലമായി ഡസൻ കണക്കിന് അറസ്റ്റുകളും ആയിരത്തോളം ഗതാഗത നിയമലംഘനങ്ങളും കണ്ടെത്തി. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ് എമർജൻസി, പോലീസ് പ്രൈവറ്റ് സെക്യൂരിറ്റി ഓഫ് അഫേഴ്സ് വകുപ്പുകൾ ഏകോപിച്ചാണ് ട്രാഫിക് ആൻഡ് ഓപ്പറേഷൻ സെക്ടറിന്റെ നേതൃത്വത്തിൽ വിപുലമായ പരിശോധന നടക്കുന്നത്.
ആഭ്യന്തരമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. രാജ്യവ്യാപകമായി ഗതാഗത തൊഴിൽ താമസ നിയമങ്ങൾ കർശനമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിശോധന. ഈ ഓപ്പറേഷന്റെ ഫലമായി 934 ട്രാഫിക് കുറ്റപത്രങ്ങൾ ലഭിച്ചിട്ടുണ്ട്. 13 പേരെ അറസ്റ്റ് ചെയ്തു. കൂടാതെ താമസ വിവരങ്ങൾ സംബന്ധിച്ച് സാധുവായ തെളിവുകൾ ഹാജരാക്കാത്ത ആറുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിവിധ കുറ്റകൃത്യങ്ങൾ നടത്തിയ 9 പ്രതികളെയും പിടികൂടി. മറ്റൊരു പരിശോധനയിൽ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെയും പിടികൂടിയിട്ടുണ്ട്. മയക്കുമരുന്നും മദ്യവും കൈവശം വച്ചതിന് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുവൈറ്റിൽ ഉടനീളം ഇത്തരം സുരക്ഷാ പരിശോധനകൾ ശക്തമായി തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തിൻറെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്ന് പൊതുജനങ്ങളോട് അധികാരികൾ അഭ്യർത്ഥിച്ചു.


Comments (0)