ഇലക്ട്രോണിക് ഇടപാടുകൾക്ക് ഫീസ്: സത്യാവസ്ഥ വെളിപ്പെടുത്തി സെൻട്രൽ ബാങ്ക്
ഇലക്ട്രോണിക് ഇടപാടുകൾക്കും സാമ്പത്തിക കൈമാറ്റങ്ങൾക്കും ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കുമെന്ന വാർത്ത തള്ളി സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത്.

കുവൈത്തിൽ ഓൺലൈൻ പേയ്മെന്റ് ലിങ്കുകൾക്ക് നിരക്ക് ഈടാക്കാൻ ആലോചനയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വാർത്തകളാണ് സെൻട്രൽ ബാങ്ക് നിഷേധിച്ചത്. നിലവിൽ സൗജന്യമായാണ് ഡിജിറ്റൽ പണ കൈമാറ്റങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്.
Comments (0)