Fire accident in kuwait; കുവൈത്തിൽ വീട്ടിലെ അടുക്കളയിൽ പാചക വാതക ചോർച്ച; ഗുരുതര പരിക്ക്
Fire accident in kuwait; കുവൈത്ത് സിറ്റി: സാദ് അൽ അബ്ദുള്ള ഏരിയയിൽ പാചക വാതക ചോർച്ച സ്ഫോടനത്തിനും തീപിടിത്തത്തിനും കാരണമായി. വീടിന്റെ അടുക്കളയിൽ സൂക്ഷിച്ച പാചക വാതകമാണ് അപകടം സൃഷ്ടിച്ചത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. തീ അണക്കുകയും കൂടുതൽ അനിഷ്ട സംഭവങ്ങളില്ലെന്നും ജനറൽ ഫയർഫോഴ്സ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും.
Comments (0)