
അഗ്നിശമന സേനയുടെയും മറൈൻ റെസ്ക്യൂവിന്റെയും സമയോചിത ഇടപെടൽ; സബാഹ് അൽ-അഹ്മദ് മറൈനിൽ കുട്ടിയെ രക്ഷപ്പെടുത്തി
സബാഹ് അൽ-അഹ്മദ് മറൈൻ ഭാഗത്ത് വീണ കുട്ടിയെ അഗ്നിശമന സേനയും മറൈൻ റെസ്ക്യൂവും ചേർന്ന് വിജയകരമായി പുറത്തെടുത്തു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം ഉണ്ടായത്. അഗ്നിശമന സേനയുടെയും മറൈൻ റെസ്ക്യൂവിന്റെയും സമയോചിത ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.
കുട്ടിയെ കൂടുതൽ പരിചരണങ്ങൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി അധികൃതർ പറഞ്ഞു. കുട്ടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തു വിട്ടിട്ടില്ല.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Comments (0)