
Hala shopping festival draw fraud ;നറുക്കെടുപ്പ് തട്ടിപ്പ്; ബാങ്കുകളുടെ സമ്മാനമായ പദ്ധതിയിലും നടന്നതായും സംശയം; ബാങ്കുകൾക്ക് നിർദേശം
Hala shopping festival draw fraud: കുവൈത്ത് സിറ്റി :കുവൈത്തിൽ പ്രമാദമായ നറുക്കെടുപ്പ് തട്ടിപ്പ് മറ്റു മേഖലകളിലും നടന്നതായി കണ്ടെത്തി. ഹല ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ ആദ്യഘട്ട പരിശോധനയിലാണ് മറ്റു മേഖലകളിലും പതിനഞ്ചിൽ അധികം സമാനമായ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരിക്കുന്നത്.

ഏകദേശം 2.5 ലക്ഷത്തോളം കുവൈത്തി ദിനാർ മൂല്യമുള്ള സമ്മാനങ്ങൾ തിരിമറി നടത്തിയതായാണ് തെളിഞ്ഞിരിക്കുന്നത്. ഇതിന് പുറമെ വിവിധ ബാങ്കുകൾ ഉപഭോക്താക്കൾക്ക് പ്രഖ്യാപിച്ച പ്രതിമാസ, വാർഷിക മെഗാ സമ്മാന പദ്ധതികളിലും തട്ടിപ്പ് സംഘത്തിന്റെ പങ്കുണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്. പല മെഗാ, ഗ്രാന്റ് നറുക്കെടുപ്പുകൾക്കും മേൽ നോട്ടം വഹിച്ചത് ഇപ്പോൾ പിടിയിലായ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ ആയതിനാലാണ് അന്വേഷണം ഈ വഴിക്കും നീങ്ങുന്നത്.ബാങ്കുകൾ ഉപഭോക്താക്കൾക്കായി നൽകി വരുന്ന എല്ലാ വിധ സമ്മാന പദ്ധതികളും താൽക്കാലികമായി നിർത്തി വെക്കാൻ സെൻട്രൽ ബാങ്ക് ഗവർണർ ബാസിൽ അൽ-ഹാരൂൺ, ബാങ്കുകൾക്ക് നിർദേശം.നൽകിയിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ വിവിധ സ്ഥാപനങ്ങൾ നടത്തിയ സമ്മാന പദ്ധതികളുടെ നറുക്കെടുപ്പ് ഫലം അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ച് വരികയാണ്, തട്ടിപ്പിൽ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 8 പുതിയ പ്രതികൾ കൂടി ഉൾപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തി.

Comments (0)