Posted By Greeshma venu Gopal Posted On

കുവൈറ്റിൽ ശക്തമായ പൊടികാറ്റിന് സാധ്യത; വ്യാപക പൊടിപടലം, ആരോഗ്യ സുരക്ഷാ മുന്നറിയിപ്പ്

ചൊവ്വാഴ്ച കുവൈറ്റിൽ ശക്തമായ വടക്കു പടിഞ്ഞാറൻ കാറ്റിന് സാധ്യത. ഇത് വ്യാപകമായ പൊടിക്കാറ്റിനും കാരണമാകും. ദൃശ്യപരതയെ കാറ്റ് സാരമായി കുറയ്ക്കും. കാലാവസ്ഥ വകുപ്പ് ഡയറക്ടർ പറയുന്നു. കാറ്റിന്റെ വേഗത ചിലസമയങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ കൂടുതലാകും. തുറസ്സായ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് പൊടിയും മണലും ഇളക്കിമറിക്കും. ദൃശ്യപരത 1000 മീറ്ററിന് താഴെയായി മാറും. ചില സ്ഥലങ്ങളിൽ പൂജ്യത്തിന് അടുത്തുപോലും എത്തും.

റോഡുകളിൽ ഗണ്യമായ മണൽ പ്രവാഹത്തിന് ഇത് കാരണമാകും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കുക. തീരദേശങ്ങളിൽ തിരമാലകൾ ആറടിക്ക് മുകളിൽ ഉയരും. ബുധനാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥ തുടരും. ദിവസം മുഴുവൻ ഇടയ്ക്കിടെ പൊടിക്കാറ്റ് വീശുംമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കാറ്റിന് വേഗത കുറയും. ചൂടുള്ളതും വരേണ്ടതുമായ വായുവിനൊപ്പം ഉപരിതല ന്യൂനമർദ്ദം കൂടുന്നതാണ് കാറ്റിനു കാരണം വരും ദിവസങ്ങളിൽ പകൽസമയത്തെ കാലാവസ്ഥ ചൂടുള്ള തായിരിക്കും താപനില 40 മുതൽ 43 ഡിഗ്രി ഉയരും. രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില 27 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയാകും.വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

ആസ്ത്മ, അലർജി ബുദ്ധിമുട്ടുള്ളവർ സംരക്ഷണ മാസ്ക്കുകൾ ധരിക്കുക. ഉയരത്തിൽ തിരമാലകൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ബീച്ചുകളിൽ പോകുന്നവർ ജാഗ്രത പാലിക്കുക. ദൃശ്യപരിധിയിൽ പെട്ടെന്ന് കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഹൈവേ ഡ്രൈവർമാരും ജാഗ്രത പാലിക്കുക എന്നും കാലാവസ്ഥ വിഭാഗം അഭ്യർത്ഥിക്കുന്നു. കാലാവസ്ഥ വ്യതിയാനങ്ങൾ കാലാവസ്ഥ വകുപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും അപ്ഡേറ്റുകൾ പരിശോധിക്കണമെന്നും കാലാവസ്ഥ വകുപ്പ് ഡയറക്ടർ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *