Posted By Greeshma venu Gopal Posted On

കുവൈറ്റിൽ ഇനിയും ചൂട് ഉയരും; വേനൽക്കാലം എത്തുക ജൂൺ ഏഴ് മുതലെന്ന് മുന്നറിയിപ്പ്

കുവൈറ്റ് ഇനിയും ചൂട് ഉയരും. ജൂൺ ഏഴിന് തുറയ സീസൺ തുടങ്ങും. ഈ സീസണിൽ താപനില വീണ്ടും ഉയരും. കുവൈറ്റ് ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളെ ചൂട് ബാധിക്കും. തുടർച്ചയായി 50 ഡിഗ്രി സെൽഷ്യസിലേക്ക് കുവൈറ്റിലെ താപനില ഉയരുന്നുണ്ട്. ഇത് കാരണം വാരാന്ത്യങ്ങളിൽ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും സർക്കാർ അവധി നൽകിയിട്ടുണ്ട്.വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.

ശക്തമായ വടക്ക് പടിഞ്ഞാറൻ കാറ്റിൻറെ സ്വാധീനമാണ് വരും ദിവസങ്ങളിൽ കുവൈറ്റിൽ താപനില ഉയരാൻ കാരണമാകുന്നത്. കാറ്റ് കുവൈറ്റിൽ പൊടിക്കാറ്റുകൾക്കും രൂപം നൽകും. പകൽസമയം വെളിച്ചം 13 മണിക്കൂറും 47 മിനിറ്റ് വരെ നീണ്ടുനിൽക്കാമെന്നും സയൻറിഫിക് സെൻറർ പറയുന്നുണ്ട്. ഇത് കാരണം രാത്രിയുടെ നീളം കുറയും. വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈദ്യൂതി ലോഡിങ് സൂചിക റെക്കോർഡിട്ടത് കുവൈറ്റിൽ വൈദ്യുതി ക്ഷാമത്തിനും ഇടയാക്കി. ഇത് കാരണം പല ഭാഗങ്ങളിലും വൈദ്യുതി തടസ്സം നേരിട്ടു.htps://www.nerviotech.com

Comments (0)

Leave a Reply

Your email address will not be published. Required fields are marked *