
കുവൈറ്റിൽ റമദാൻ മാസത്തിൽ പൊതുസ്ഥാലത്ത് പകൽസമയത്ത് ഭക്ഷണം കഴിച്ചാൽ പണി കിട്ടും
കുവൈറ്റിൽ വിശുദ്ധ റമദാൻ മാസത്തിൽ ന്യായമായ കാരണമില്ലാതെ പകൽ സമയത്ത് പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുക, കുടിക്കുക അല്ലെങ്കിൽ പുകവലിക്കുകയോ ചെയ്താൽ നടപടി. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയുള്ള നടപടിയുടെ ഭാഗമായാണിത്.

കുവൈറ്റിലും മറ്റ് പല ഇസ്ലാമിക രാജ്യങ്ങളിലും ഗുരുതരമായ കുറ്റകൃത്യമായാണ് ഇത് കണക്കാക്കുന്നത്. ഈ പ്രവൃത്തി ഇസ്ലാമിക തത്വങ്ങളെ ലംഘിക്കുക മാത്രമല്ല, റമദാൻ്റെ പവിത്രതയെ അവഹേളിക്കുന്നതിനാൽ സിവിൽ നിയമങ്ങളെയും ലംഘിക്കുന്നു. റമദാനിൽ പരസ്യമായി നോമ്പ് മുറിക്കുന്ന ആർക്കും 100 ദിനാർ വരെ പിഴയോ ഒരു മാസം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

Comments (0)