സ്വദേശിവൽക്കരണം; കുവൈറ്റിൽ വിദേശ സ്ക്കൂൾ അധ്യാപകരെ പിരിച്ചു വിടും

On: June 8, 2025 8:51 AM
Follow Us:

Join WhatsApp

Join Now

സർക്കാർ സ്കൂളുകളിൽ വിദേശ അധ്യാപകരുടെ നിയമനം നിർത്തിവച്ചു. ഒഴിവു വരുന്ന തസ്തികകളിലേക്കു സ്വദേശികളെ പരിഗണിക്കാനാണു നിർദേശം. നിലവിൽ ജോലി ചെയ്യുന്ന വിദേശികളുടെയും 34 വർഷത്തിലേറെ സേവനമനുഷ്ഠിച്ചവരുടെയും പട്ടിക പ്രത്യേകം തയാറാക്കിയിട്ടുണ്ട്. ജൂണോടെ വിദേശ അധ്യാപകരെ പിരിച്ചുവിടും. ഡിസംബറോടെ അഡ്മിനിസ്ട്രേഷനിലെ വിദേശ ജീവനക്കാരെയും പൂർണമായി ഒഴിവാക്കി സ്വദേശികളെ നിയമിക്കും. വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പട്ടികയിൽ സെക്കൻഡറി തലത്തിലുള്ള 55 അധ്യാപകരും അഡ്മിനിസ്ട്രേഷനിലുള്ള 60 വിദേശികളും ഉൾപ്പെട്ടിട്ടുണ്ട്. ഇവരുടെ കരാർ അവസാനിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രധാനമായും ഈജിപ്ത്, സിറിയ, ലബനൻ, സുഡാൻ എന്നീ രാജ്യക്കാരാണ് സർക്കാർ മേഖലയിൽ കൂടുതലായി ജോലി ചെയ്യുന്നത്. ഇന്ത്യക്കാരുടെ സാന്നിധ്യം 5 ശതമാനത്തിൽ താഴെ മാത്രമാണ്.

Leave a Comment