Posted By Nazia Staff Editor Posted On

Reduce electricity bill ;കറന്റ് ചാർജ് കൂടുതലാണോ?വൈദ്യുതി ബില്ല് 50 ശതമാനം വരെ ലാഭിക്കാം; ഇക്കാര്യം ചെയ്താല്‍ മതി

Reduce electricity bill ;വേനലായാലും മഴക്കാലമായാലും വൈദ്യുതി ബില്ലിന് ഒട്ടും കുറവില്ലെന്ന് പരാതി പറയുന്നവരുണ്ടാകും. എന്നാല്‍ അതിന്റെ കാരണം എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ?.. പലപ്പോഴും നമ്മള്‍ ചെയ്യുന്ന തെറ്റുകൊണ്ടാണ് ഒരു പരിധിവരെ വൈദ്യുതി ബില്ല് കൂടുന്നത്. 

വൈദ്യുത ബില്‍ കുറയ്ക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് സോളാര്‍ ഊര്‍ജ്ജം  ഉപയോഗപ്പെടുത്തുക എന്നത്. ഇന്ത്യ പോലൊരു രാജ്യത്ത് മിക്ക ദിവസങ്ങളിലും സൂര്യപ്രകാശം മികച്ച തോതില്‍ ലഭ്യമാണ്.  ഒരു ചെറിയ റൂഫ് ടോപ് പാനലില്‍ നിന്നു പോലും 1 കിലോവാട്ട് ശേഷിയുള്ള പ്ലാന്റിന് 45 യൂണിറ്റ് വൈദ്യുതി പ്രതിദിനം ഉല്പാദിപ്പിക്കാന്‍ സാധിക്കും. ഒരു ഫാന്‍, ഏതാനും ലൈറ്റുകള്‍, ചെറിയ അപ്ലയന്‍സുകള്‍ മുതലായവ പ്രവര്‍ത്തിപ്പിക്കാന്‍ ഇത് ധാരാളമാണ്. മാത്രവുമല്ല പുരപ്പുറ സോളാര്‍ പ്ലാന്റിന് സര്‍ക്കാര്‍ സബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങളുമുണ്ട്. മറ്റൊന്ന് എപ്പോഴും വൈദ്യുതി കുറവ് ആവശ്യമുള്ള ബള്‍ബുകള്‍ പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കുക. സാധാരണ ബള്‍ബുകളെ അപേക്ഷിച്ച് ലൈഫ് കൂടുതലുള്ള ബള്‍ബുകളായിരിക്കും എല്‍ഇഡി ബള്‍ബുകള്‍. അവ ഉപയോഗിച്ചു കൊണ്ട് വൈദ്യുത ബില്ലില്‍ വലിയ കുറവ് വരുത്താന്‍ സാധിക്കും.  ഉപയോഗിക്കാത്ത സമയങ്ങളില്‍ ടെലിവിഷന്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവ ഓഫ് ചെയ്തിടാം മൊബൈല്‍, ക്യാമറ അടക്കമുള്ളവ ചാര്‍ജ്ജ് ചെയ്തു കഴിഞ്ഞാല്‍ ചാര്‍ജ്ജറുകള്‍ അണ്‍ പ്ലഗ് ചെയ്തിടുക. ഗാഡ്ജറ്റുകള്‍ കണക്ടഡ് അല്ലെങ്കിലും ചാര്‍ജ്ജറുകള്‍ വൈദ്യുതി എടുക്കും എന്നതിനാലാണിത് ഊര്‍ജ്ജക്ഷമത കൂടിയ 5 സ്റ്റാര്‍ റേറ്റിങ്ങുള്ള ഹോം അപ്ലയന്‍സുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *