കുവൈറ്റ് അനുമതിയില്ലാതെ വിദേശ രാജ്യങ്ങളുടെ പാതകകൾ ഉയർത്തുന്നതിന് നിരോധനം

On: June 9, 2025 7:29 AM
Follow Us:

Join WhatsApp

Join Now

കുവൈറ്റ് അനുമതിയില്ലാതെ വിദേശ രാജ്യങ്ങളുടെ പാതകകൾ ഉയർത്തുന്നതിന് നിരോധനം. ആഭ്യന്തര മന്ത്രിയുടെ മുൻകൂർ അനുമതിയില്ലാതെ വിദേശ രാജ്യങ്ങളുടെ പതാകകൾ സാധാരണ ദിവസങ്ങളിലോ, പൊതു -സ്വകാര്യ പരിപാടികളിലോ ഉയർത്താനാവില്ല. വിദേശ രാജ്യം പങ്കെടുക്കുന്ന പ്രാദേശിക അന്താരാഷ്ട്ര സ്പോർട്സ് ചാമ്പ്യൻഷിപ്പുകൾ കുവൈറ്റ് ആതിഥേയത്വം വഹിക്കുമ്പോൾ ഒരു പതാക അനുവദിക്കും. കൂടാതെ, മത, സാമൂഹിക, ഗോത്ര ഗ്രൂപ്പുകളെയോ വിഭാഗങ്ങളെയോ പ്രതിനിധീകരിക്കുന്ന പതാകകളോ മുദ്രാവാക്യങ്ങളോ പ്രദർശിപ്പിക്കുന്നത് നിയമം നിരോധിക്കുന്നു, അംഗീകൃത സ്പോർട്സ് ക്ലബ്ബുകളുടെ ഔദ്യോഗിക പതാകകളും മുദ്രാവാക്യങ്ങളും മാത്രമാണ് അനുവാദം നൽകിയിട്ടുള്ളത്. ഈ നിയമം ലംഘിക്കുന്നവർക്ക് ആറ് മാസം വരെ തടവും/അല്ലെങ്കിൽ 1,000 KD മുതൽ 2,000 KD വരെ പിഴയും നേരിടേണ്ടി വന്നേക്കാം.

Leave a Comment