Posted By Nazia Staff Editor Posted On

kuwait driving test: കുവൈറ്റിൽ ഇനി ഡ്രൈവിംഗ് ടെസ്റ്റുകൾ പുതിയ രീതിയിലാണ്; മാറ്റങ്ങൾ അറിയാം

Kuwait driving test;കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിങ് ടെസ്റ്റുകൾ നടത്തുന്നതിന് അത്യാധുനിക സാങ്കേതിക ഉപകരണങ്ങൾ ഘടി പ്പിച്ച വാഹനങ്ങൾ ഉപയോഗിച്ചു തുടങ്ങിയതായി ട്രാഫിക് ബോധവത്കരണ വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ ഈസ അറിയിച്ചു.,രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ ഡ്രൈവിങ് ടെസ്റ്റ്‌ കേന്ദ്രങ്ങളിൽ അത്യാധുനിക വാഹനങ്ങൾ ഉപയോഗിച്ച് ടെസ്റ്റുകൾ നടത്തുന്നത് ആരംഭിച്ച തായും അദ്ദേഹം പറഞ്ഞു സൂപ്പർ സർവീസ് എന്ന കമ്പനിക്കാണ് ഇതിനായി കരാർ ലഭിച്ചിരിക്കുന്നത്.

വാഹനത്തിനു അകത്തോ അല്ലെങ്കിൽ ഗ്രോണ്ടിലോ ടെസ്റ്റ്‌ നടത്തുന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഇല്ലാതെ തന്നെ വാഹനത്തിന്റയും വാഹനം ഓടിക്കുന്നയാളുടെയും എല്ലാ ചലനങ്ങളും ഉദ്യോഗസ്ഥന് ഹാളിൽ ഇരുന്നു കൊണ്ട് നിരീക്ഷിക്കാൻ കഴിയുന്നതാണ് പുതിയ സംവിധാനം. മാത്രവുമല്ല ഡ്രൈവിങ് ടെസ്റ്റ്‌ നിയമ പ്രകാരം വാഹനം ഓടിക്കുന്നയാൾക്ക് സംഭവിക്കുന്ന ഓരോ പിഴവുകളും വാഹനത്തിനു അകത്തും പുറത്തും ഘടിപ്പിച്ച ക്യാമറകൾ വഴി നിരീക്ഷിക്കപ്പെടുകയും ചെയ്യും.വാഹനം ഓടിക്കുന്നയാളും ടെസ്റ്റ്‌ നടത്തുന്ന ഉദ്യോഗസ്ഥനും തമ്മിലുള്ള ആശയ വിനിമയത്തിനു വാഹനത്തിനു അകത്ത് വാക്കി ടോക്കി ഉപകരണവും ലഭ്യമായിരിക്കും.കനത്ത ചൂട്, പൊടിക്കാറ്റ് പോലെയുള്ള പ്രതികൂല കാലവസ്ഥകളിൽ ടെസ്റ്റ്‌ നടത്തുന്ന ഉദ്യോഗസ്ഥർ നേരിടുന്ന പ്രയാസങ്ങൾ ഒഴിവാക്കുക എന്നത് കൂടി ലക്ഷ്യമിട്ട് കൊണ്ടാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.ഇതോടെ ഡ്രൈവിങ് സ്കൂൾ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് ഡ്രൈവിങ് ടെസ്റ്റ്‌ കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കുന്നതല്ല.ഈ വാഹനങ്ങൾ സ്ഥാപനങ്ങളിൽ പരിശീലനത്തിനായി മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളൂ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version