Kuwait expat; മദ്യപിച്ച നിലയിൽ കണ്ടെത്തിയ പ്രവാസിക്ക് സംഭവിച്ചത്…
Kuwait expat; കുവൈത്തിലെ അഹ്മദിയിൽ മദ്യപിച്ച നിലയിൽ കണ്ടെത്തിയ പ്രവാസിയെ നാടുകടത്താൻ നിർദേശം. കുടിവെള്ളമെന്ന വ്യാജേന മദ്യവുമായി നടക്കുമ്പോഴാണ് ഇയാളെ അഹ്മദി സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടിയത്.
അസാധാരണ പെരുമാറ്റം കാരണം ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. പരിശോധനയിൽ, കുപ്പിയിൽ മദ്യമാണെന്ന് കണ്ടെത്തി. ഇയാൾ മദ്യപിച്ചിരുന്നതായും സ്ഥിരീകരിച്ചു. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇയാളെ നാടുകടത്തൽ വകുപ്പിലേക്ക് മാറ്റി.
Comments (0)