വേനൽക്കാലത്തെ സുരക്ഷിതമാക്കാനുള്ള നടപടികളുടെ ഭാഗമായി, ജനറൽ ഫയർ ഫോഴ്‌സ് മേധാവി മേജർ ജനറൽ തലാൽ അൽ റൂമി അൽ മുഹല്ലബ് മറൈൻ സെന്റർ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. കടൽത്തീരങ്ങളിലും പാർക്കുകളിലും വരുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ സെന്ററിന്റെ ഒരുക്കങ്ങൾ വിലയിരുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
ഫയർ ആൻഡ് മറൈൻ റെസ്‌ക്യൂ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ബദർ ഫലെഹ് സൈഫ് മേധാവിയെ സ്വീകരിച്ചു. ദ്വീപുകളിലൊന്നിലുള്ള മറൈൻ പോയിന്റുകളും സംഘം സന്ദർശിച്ചു. മറൈൻ സെന്‍ററുകളിലെ ജീവനക്കാരുടെ സമയോചിതമായ പ്രതികരണ ശേഷിയും സന്നദ്ധതയും പ്രശംസനീയമാണെന്നും, എല്ലാ ജീവനക്കാർക്കും നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തുന്നുവെന്നുമാണ് മേജർ ജനറൽ അൽ റൂമി സന്ദർശന വേളയിൽ വ്യക്തമാക്കിയതും. വരാനിരിക്കുന്ന ചൂട് കടുപ്പം മുൻനിർത്തി വേണ്ട മുൻകരുതലുകൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകി.
വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

