രാ​ജ്യ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് സ​മ​ഗ്ര പ​രി​ഹാ​ര പ​ദ്ധ​തി​യു​മാ​യി കുവൈറ്റ് ആ​ഭ്യ​ന്ത​ര വ​കു​പ്പ്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് സ​മ​ഗ്ര പ​രി​ഹാ​ര പ​ദ്ധ​തി​യു​മാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ്. ഹ്ര​സ്വ​കാ​ല​വും ദീ​ർ​ഘ​കാ​ല​വു​മാ​യ ആ​റു പ്ര​ധാ​ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ​ദ്ധ​തി.

തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ സ്കൂ​ൾ ബ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ലെ ക്ര​മീ​ക​ര​ണം, ജോ​ലി സ​മ​യ​ത്തെ​യും വൈ​കു​ന്നേ​ര​ത്തെ ഷി​ഫ്റ്റു​ക​ളി​ലെ​യും ഏ​കീ​ക​ര​ണം, സ്കൂ​ളു​ക​ളു​ടെ സ​മ​യം പൊ​രു​ത്ത​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി നി​ര​വ​ധി നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് സ​മ​ഗ്ര പ​രി​ഹാ​ര പ​ദ്ധ​തി​യു​മാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ്ദീ​ർ​ഘ​കാ​ല ത​ന്ത്ര​ങ്ങ​ളി​ൽ റോ​ഡ് ശൃം​ഖ​ല വി​ക​സി​പ്പി​ക്ക​ൽ, ആ​റാം, ഏ​ഴാം റിം​ഗ് റോ​ഡു​ക​ൾ പോ​ലു​ള്ള പ്ര​ധാ​ന റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം തു​ട​ങ്ങി​യ​വ​യും മു​ന്നോ​ട്ടു​വെ​ക്കു​ന്നു.

ധ​ന​കാ​ര്യ, പൊ​തു​മ​രാ​മ​ത്ത്, ഗ​താ​ഗ​തം, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യു​ള്‍പ്പെ​ടെ​യു​ള്ള വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യു​ള്ള ഏ​കോ​പ​ന​ത്തി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മേ​ൽ​നോ​ട്ടം വ​ഹി​ക്കും. ഏ​ജ​ൻ​സി​ക​ൾ മാ​സം തോ​റും പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.

വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version