
വധശിക്ഷക്ക് വിധിച്ച കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കാനൊരുങ്ങി കുവൈത്ത്
വധശിക്ഷക്ക് വിധിച്ച കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കാനൊരുങ്ങി കുവൈത്ത്. അടുത്ത ദിവസങ്ങളിൽ കുവൈത്തിലെ സെൻട്രൽ ജയിലിനുള്ളിലായിരിക്കും വധശിക്ഷ നടപ്പാക്കുക. ആവശ്യമായ എല്ലാ പ്രാഥമിക ശുശ്രൂഷ, ഫോറൻസിക് ഉപകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

പബ്ലിക് പ്രോസിക്യൂഷൻ, ആഭ്യന്തര മന്ത്രാലയം, മറ്റ് ബന്ധപ്പെട്ട അധികാരികൾ എന്നിവരിൽ നിന്നുള്ള പ്രതിനിധികൾ വധശിക്ഷ നടക്കുന്ന ദിവസം സന്നിഹിതരായിരിക്കും. ഏത് രാജ്യക്കാരാണെന്നോ എന്ത് കുറ്റത്തിനാണോ വധശിക്ഷ നടപ്പാക്കുന്നതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
Comments (0)