Posted By Greeshma venu Gopal Posted On

അൽ-മിർഖാബ് പ്രദേശത്തിന്റെ മുഖം മാറും ; പുനർ വികസന പ്രവർത്തനങ്ങൾക്ക് കുവൈറ്റ് തുടക്കം കുറിച്ചു

അൽ-മിർഖാബ് പ്രദേശത്തെ പുനർവികസന പദ്ധതിക്കായി പബ്ലിക് അതോറിറ്റി ഫോർ ഹൗസിംഗ് വെൽഫെയർ ഉപദേശക കരാർ ഒപ്പുവച്ചു. സ്ഥലത്തെ നോൺ റെസിഡൻഷ്യൽ നഗര നിക്ഷേപത്തിനുള്ള കേന്ദ്രമാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 428,990 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള അൽ-മിർഖാബ് പദ്ധതി കുവൈറ്റ് നഗരത്തിന്റെ ദീർഘകാല നഗര, സാമ്പത്തിക വികസനത്തിന് നാഴികകല്ലാണ്.വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യു

പദ്ധതി 36 മാസത്തിനുള്ളിൽ പൂർത്തീകരിക്കാം എന്നാണ് കണക്കുകൂട്ടൽ. ആധുനിക ആസൂത്രണത്തിന്റെ പിന്തുണയോടെ പൂർത്തിയാക്കുന്ന പദ്ധതി വികസനത്തിന്റെ നാഴിക കല്ല് കൂടിയായിരിക്കും. ഭാവിയിലെ ജനസംഖ്യ, സാമ്പത്തിക മുന്നേറ്റം എന്നിവ കൂടെ മുന്നിൽകണ്ടാവും പദ്ധതി പൂർത്തിയാക്കുക. മെച്ചപ്പെട്ട ഗതാഗത ശൃംഖലകൾ പദ്ധതിയുടെ പ്രധാന ഘടകമാകും. അടിസ്ഥാന സൗകര്യങ്ങൾ മികച്ച രീതിയിൽ മെച്ചപ്പെടുത്തും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *