Posted By Ansa Staff Editor Posted On

Kuwait law; പ്രവാസികൾക്ക് തിരിച്ചടി… സ്വകാര്യ മേഖലയിൽ കുവൈത്തികളെ നിയമിച്ചില്ലെങ്കിലുള്ള പിഴ ഉയർത്തുന്നു

സ്വകാര്യ മേഖലയിലെ തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയെത്തുടർന്ന് മേഖലയിലെ കുവൈത്തി യുവാക്കളുടെ ശാക്തീകരണം സംബന്ധിച്ച് മാൻപവർ അതോറിറ്റി (പിഎഎം) നടത്തിയ പഠനത്തിൻ്റെ റിപ്പോർട്ട് ഈ വർഷം അവസാനം പുറത്തുവിടുമെന്ന് പ്രതീക്ഷ.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഹിസ് ഹൈനസ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുള്ള, കുവൈത്ത് യുവാക്കൾക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ അവസരമുണ്ടാക്കണമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. തൊഴിലില്ലായ്മ ഇല്ലാതാക്കാനും ഭാവി ബജറ്റിൽ പ്രതീക്ഷിക്കുന്ന കമ്മി പരിഹരിക്കാനുമുള്ള നയത്തിന്റെയും ഭാ​ഗമാണിത്. ശമ്പള ഇനം നിയന്ത്രിക്കുന്നതിലൂടെ ഉയർന്ന ശതമാനം വരുമാനം അതിന് ഉപയോഗിക്കില്ല.

കുവൈറ്റൈസേഷൻ നിരക്കുകൾ പാലിക്കാത്ത കമ്പനികൾക്കുള്ള പിഴ 100 കെഡിയിൽ നിന്ന് 300 കെഡിയായി വർധിപ്പിക്കുക, ചില മേഖലകളിൽ, പ്രത്യേകിച്ച് എണ്ണ മേഖലകളിൽ കുവൈറ്റൈസേഷൻ നിരക്ക് 50 ശതമാനമായി വർധിപ്പിക്കുക എന്നിവയും ഈ പഠനത്തിൻ്റെ പ്രധാന വശങ്ങളിൽ ഉൾപ്പെടുന്നു. മറ്റ് മേഖലകളിൽ ഏകദേശം 30 ശതമാനമായിരിക്കുമെന്നും വൃത്തങ്ങൾ പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *