Posted By Ansa Staff Editor Posted On

Kuwait law; കുവൈത്തിൽ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്കുള്ള ഫീസ് നിരക്ക് ഉടൻ വർദ്ധിപ്പിച്ചേക്കും

Kuwait law; കുവൈത്തിൽ എണ്ണ ഇതര വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാർ പദ്ധതികളുടെ ഭാഗമായി പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്കുള്ള ഫീസ് നിരക്ക് ഉടൻ വർദ്ധിപ്പിച്ചേക്കും.താമസ രേഖ, സന്ദർശക വിസ, ആരോഗ്യ സേവനങ്ങൾ മുതലായ വിവിധ സർക്കാർ സേവനങ്ങൾക്ക് നിലവിലുള്ള ഫീസ് നിരക്കുകൾ പുനർ നിശ്ചിയിക്കുവാൻ ധന കാര്യ മന്ത്രാലയം തയ്യാറെടുപ്പ് നടത്തുന്നതായി പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.

ഇതിനു പുറമെ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിനു നികുതി ചുമത്തുന്നത് ഉൾപ്പെടേ സർക്കാർ ഇതര സേവനങ്ങൾക്കും പുതിയ നികുതികൾ ചുമത്തുവാനും പദ്ധതിയുണ്ട്.കുവൈത്തിൽ പ്രവർത്തിക്കുന്ന ബഹു രാഷ്ട്ര കമ്പനികൾക്ക് വരുമാനത്തിന്റെ 15 ശതമാനം നികുതി ചുമത്തുവാനുള്ള തീരുമാനം ഈ മാസം ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിരുന്നു.

ഇത് വഴി പ്രതി വർഷം 2.5 കോടി ദിനാർ സർക്കാരിന് വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ മാതൃകയിൽ കുവൈത്തിൽ പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങൾക്കും നികുതി ചുമത്തുവാനും സർക്കാർ ആലോചിക്കുന്നതായി പത്രം റിപ്പോർട്ട് ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *