അ​ബ്ദ​ലി റോ​ഡി​ന്റെ ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു ; ഉ​യ​ർ​ന്ന സു​ര​ക്ഷാ നി​ല​വാ​രം ഒരുക്കുക ലക്ഷ്യം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് റോ​ഡ് ന​വീ​ക​ര​ണ പ്ര​ക്രി​യ പു​രോ​ഗ​മി​ക്കു​ന്നു. കു​വൈ​ത്തി​ന്റെ മ​ധ്യ​ഭാ​ഗ​ത്തു​നി​ന്ന് വ​ട​ക്കേ അ​റ്റ​ത്തേ​ക്ക് ക​ട​ക്കു​ന്ന അ​ബ്ദ​ലി റോ​ഡി​ന്റെ ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു. രാ​ജ്യ​ത്തെ ഉ​ൾ റോ​ഡു​ക​ളു​ടെ​യും ഹൈ​വേ​ക​ളു​ടെ​യും ന​വീ​ക​ര​ണ​ഭാ​ഗ​മാ​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​യെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ. ​നൂ​റ അ​ൽ മി​ഷാ​ൻ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ആ​റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി ഉ​യ​ർ​ന്ന സു​ര​ക്ഷാ നി​ല​വാ​ര​ത്തോ​ടെ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കും..വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.

റോ​ഡു​ക​ളു​ടെ കാ​ല​ദൈ​ർ​ഘ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​മീ​പ​ഭാ​വി​ക​ളി​ലെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ കു​റ​ക്കു​ന്ന​തി​നും നി​ർ​മാ​ണ​ത്തി​ൽ ശ്ര​ദ്ധ ന​ൽ​കു​ന്നു​ണ്ട്. ഇ​ത് ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ചെ​ല​വ് കു​റ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ടൈ​പ്പ്-3 അ​സ്ഫാ​ൽ​റ്റ് ഉ​പ​യോ​ഗി​ച്ചു​ള്ള നി​ർ​മാ​ണ​മാ​ണ് നി​ല​വി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് പ്രോ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ ഈ​ദ് അ​ൽ റാ​ഷി​ദി പ​റ​ഞ്ഞു. ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​ക്ക് അ​നു​യോ​ജ്യ​വും ഏ​റെ ഈ​ടു​നി​ൽ​ക്കു​ന്ന​തു​മാ​ണി​ത്. ഉ​യ​ർ​ന്ന നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നും നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കു​ന്ന​തി​നു​മാ​യി കൃ​ത്യ​മാ​യ ടൈം​ടേ​ബി​ൾ പ്ര​കാ​ര​മാ​ണ് ജോ​ലി പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്നും അ​ൽ റാ​ഷി​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.htps://www.nerviotech.com

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top