Kuwait new traffic law;ഇനി മേക്കപ്പ് ഇട്ട് ഡ്രൈവിംഗ് വേണ്ട, കുവൈറ്റിൽ സ്ത്രീകൾക്ക് മുന്നറിയിപ്പ് ;അറിയുക പുതിയ നിയമം

Kuwait new traffic law; കുവൈറ്റ് : കുവൈറ്റിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വന്നത് കഴിഞ്ഞ ദിവസമാണ്. പ്രധാന ലംഘനങ്ങളിൽ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, മൊബൈൽ ഫോൺ ഉപയോഗം, റോഡ് അടയാളങ്ങൾ പാലിക്കാതിരിക്കുക, തെറ്റായ ദിശയിലേക്ക് വാഹനമോടിക്കുക എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്.

എന്നാൽ നിലവിൽ വന്ന പുതിയ ഗതാഗത നിയമത്തിൽ മേക്കപ്പിൽ തത്പരരായ സ്ത്രീകൾക്കായി ഒരു നിയമം തന്നെ പ്രത്യേകമായി എടുത്ത് പറയുന്നുണ്ട്. പുതിയ നിയമപ്രകാരം , വാഹനമോടിക്കുന്നതിനിടെ മേക്കപ്പ് ഇടുന്ന സ്ത്രീകളിൽ നിന്ന് 75 കുവൈത്ത് ദിനാർ പിഴയായി ഈടാക്കാനാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.രാജ്യത്തുടനീളമുള്ള അശ്രദ്ധമായ ഡ്രൈവിംഗ് തടയുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കഴിഞ്ഞ ദിവസം മുതൽ കുവൈറ്റിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വന്നത്. കുവൈറ്റിലെ ലെഫ്റ്റനന്റ് കേണൽ യൂസഫ് അൽ റബാഹ് പറയുന്നത് പ്രകാരം, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും, ഭക്ഷണം കഴിക്കുന്നതിനും സമാനമായ ലംഘനം തന്നെയാണ് വാഹനമോടിക്കുമ്പോൾ മേക്കപ്പ് ചെയ്യുന്നതും എന്നാണ്. കുറ്റം ആവർത്തിക്കുന്നവർക്ക് കൂടുതൽ വലിയ പിഴകൾ നേരിടേണ്ടി വന്നേക്കാം. 2024 ലെ റോഡപകടങ്ങളുടെ പശ്ചാത്തലത്തിലാണ് കുവൈറ്റിന്റെ ഈ പുതിയ നീക്കം. 14 വയസ്സിന് താഴെയുള്ള 11 കുട്ടികൾ ഉൾപ്പെടെ 284 റോഡപകട മരണങ്ങളാണ് കഴിഞ്ഞവർഷം കുവൈറ്റിൽ മാത്രം സംഭവിച്ചിട്ടുള്ളത്. കുവൈറ്റിലെ പ്രമുഖ വ്യക്തികളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ഈ വിഷയത്തിൽ അവബോധം വ്യാപിപ്പിക്കാനായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം നിയമം പ്രാബല്യത്തിൽ വന്ന ആദ്യ ദിവസം നിയമലംഘനങ്ങളിൽ 71% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഗതാഗത വകുപ്പ്, ഓട്ടോമാറ്റിക് മോണിറ്ററിങ് ക്യാമറകൾ എന്നിവ കണ്ടെത്തിയ ലംഘനങ്ങളുടെ എണ്ണത്തിലാണ് ഈ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. കുവൈറ്റിൽ ഗതാഗത രംഗത്ത് അച്ചടക്കം വർധിപ്പിക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് നടപ്പാക്കിയ 1976ലെ ഗതാഗത നിയമത്തിൽ നിരവധി പരിഷ്കാരങ്ങൾ വരുത്തി ഏപ്രിൽ 22നാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്.

പുതിയ ഗതാഗത നിയമം അനുസരിച്ച് കടുത്ത ലംഘനങ്ങൾക്ക് കനത്ത പിഴയും ജയിൽ തടവും ഉണ്ടാകും. എല്ലാ ലംഘനങ്ങൾക്കുമുള്ള പിഴത്തുകയും വർധിപ്പിച്ചിട്ടുണ്ട്. അതേസമയം പൊലീസ് തലത്തിൽ ഒത്തുതീർപ്പാക്കാതെ കേസ് കോടതിയിലേക്ക് പോയാൽ ജയിൽ വാസവും കൂടുതൽ പിഴയും ഒടുക്കേണ്ടി വന്നേക്കും. വാഹനം ഓടിക്കുമ്പോൾ ചുവപ്പ് സിഗ്‌നൽ മറികടന്നാൽ പുതിയ നിയമപ്രകാരം 150 ദിനറാണ്‌ പിഴ. മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 75 ദിനാറും , സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 30 ദിനാറും, അശ്രദ്ധമായി വാഹനമോടിച്ച് യാത്രക്കാർക്കോ മറ്റുള്ളവർക്കോ അപകടം ഉണ്ടാക്കുന്ന കേസിൽ ഒരു വർഷം തടവ് ശിക്ഷയും ലഭിക്കും.

കുവൈറ്റിൽ സ്ത്രീകൾക്ക് മുന്നറിയിപ്പ്; ഇനി മേക്കപ്പ് ഇട്ട് ഡ്രൈവിംഗ് വേണ്ട, ലംഘിച്ചാൽ പിഴ ഇങ്ങനെ
ലൈസൻസ് ഇല്ലാതെ, അല്ലെങ്കിൽ കാലഹരണപ്പെട്ട ലൈസൻസ്, സസ്പെൻഡ് ചെയ്ത ലൈസൻസ് എന്നിവ ഉപയോഗിച്ച് വാഹനമോടിച്ചാൽ മൂന്ന് മാസം വരെ ജയിൽ തടവും ,150 മുതൽ 300 ദിനാർ വരെ പിഴയും ലഭിക്കും. വാഹനം ഓടിക്കുമ്പോൾ പൊതു ധാർമികത ലംഘിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് 150 ദിനാർ വരെ പിഴ ലഭിക്കും. കേസ് കോടതിയിലേക്ക് പോയാൽ മൂന്നു മാസം ശിക്ഷയും ഉറപ്പാണ്. അതേസമയം തന്നെ കാൽനടയാത്രക്കാരുടെ ഇടവഴികളിൽ കൂടി വാഹനമോടിക്കുക, അത്തരം സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക തുടങ്ങിയ കുറ്റങ്ങൾക്കും ഒരു മാസം ശിക്ഷയും 100 ദിനാർ പിഴയും ലഭിക്കും

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version