Kuwait police; കുവൈത്തിൽ ഗാർഹിക തൊഴിലാളി സ്വര്‍ണം മോഷ്ടിച്ചെന്ന് പൗരൻ: തന്നെ മര്‍ദ്ദിച്ചുവെന്ന് തൊഴിലാളി; അന്വേഷണം ആരംഭിച്ചു
കുവൈത്തി പൗരനും ഗാര്‍ഹിക തൊഴിലാളിയും തമ്മിലുള്ള തര്‍ക്കം കടുത്തതോടെ പരസ്പരം ആരോപണങ്ങളുമായി ഇരുവരും രംഗത്ത്. തന്റെ വീട്ടിൽ നിന്ന് ഗാര്‍ഹിക തൊഴിലാളി സ്വർണം മോഷ്ടിച്ചുവെന്നാണ് പൗരൻ റിപ്പോർട്ട് ചെയ്തത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
അതേസമയം പൗരന്റെ ഭാര്യ തന്നെ മർദിച്ചെന്നാണ് ഗാര്‍ഹിക തൊഴിലാളിയുടെ പരാതി. തെളിവായി മെഡിക്കൽ റിപ്പോർട്ട് നൽകിയിട്ടുമുണ്ട്. മോഷണം, മര്‍ദ്ദനം എന്നിങ്ങനെയാണ് കേസ് എടുത്തിട്ടുണ്ട്. 150 ദിനാർ വിലയുള്ള സ്വർണവും 850 ദിനാർ വിലയുള്ള മറ്റൊരു ആഭരണവും ഗാര്‍ഹിക തൊഴിലാളി മോഷ്ടിച്ചതായി പൗരൻ ആരോപിച്ചു.
ഈ ആരോപണം നിഷേധിച്ച ഗാര്‍ഹിക തൊഴിലാളി തന്നെ ക്രൂരമായി മർദ്ദിച്ചുവെന്ന് അവകാശപ്പെട്ടു. കൂടുതൽ അന്വേഷണത്തിനായി കേസ് ബന്ധപ്പെട്ട അതോറിറ്റിക്ക് റഫര്‍ ചെയ്തിട്ടുണ്ട്.
Comments (0)