Posted By Nazia Staff Editor Posted On

kuwait police; കുവൈറ്റിൽ സ്ത്രീകളുടെ വിവാഹ വസ്ത്രങ്ങളടക്കം 16000 ദിനാറിൻറെ സാധനങ്ങളുമായി പ്രവാസി eeമുങ്ങി; പോലീസിൽ ലഭിച്ച പരാതി ഇങ്ങനെ

kuwait police;സ്ത്രീകളുടെ വിവാഹ ഗൗണുകൾ, വിവാഹ നിശ്ചയ വസ്ത്രങ്ങൾ, ക്രിസ്റ്റൽ സെറ്റുകൾ എന്നിവയടക്കം ലക്ഷങ്ങളുടെ സാധനങ്ങൾ മോഷ്ടിച്ച് പ്രവാസി ജീവനക്കാരൻ കടന്നു കളഞ്ഞതായി പരാതി. കുവൈത്തിലാണ് സംഭവം. 16,000 കുവൈത്ത് ദിനാർ (44 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) വിലമതിക്കുന്ന സാധനങ്ങളാണ് മോഷണം പോയത്. നാൽപ്പത് വയസ്സുള്ള കുവൈത്ത് പൗരനാണ് പൊലീസിൽ പരാതി നൽകിയത്. ഇതനുസരിച്ച് മെയ്ദാൻ ഹവല്ലി പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തൻറെ കടയിലെ പ്രവാസി ജീവനക്കാരൻ വഞ്ചിച്ചെന്നും വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളഞ്ഞെന്നും കുവൈത്ത് പൗരൻ പരാതിയിൽ പറയുന്നു.

പല തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഇയാളോട് സംസാരിക്കാൻ കഴിഞ്ഞില്ലെന്നും ഇദ്ദേഹം പറയുന്നു.സ്ത്രീകളുടെ വിവാഹ വസ്ത്രങ്ങളും അനുബന്ധ സാധനങ്ങളുമാണ് മോഷണം പോയത്. പ്രവാസി ജീവനക്കാരൻ സ്വന്തം നാട്ടിലേക്ക് കടന്നു കളഞ്ഞേക്കുമോയെന്നും കുവൈത്തി പൗരന് സംശയമുണ്ട്. ഇയാൾക്കെതിരെ വിശ്വാസ വഞ്ചനയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *