
Kuwait power cut areas;പൊതുജന ശ്രദ്ധയ്ക്ക്!! കുവൈറ്റിൽ ഇന്ന് പവർകട്ട് ഉണ്ടാകുന്ന പ്രദേശങ്ങൾ ഇവയൊക്കെ
Kuwait power cut areas;;കുവൈത്ത് സിറ്റി :കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്നും ( ഞായർ ) പവർക്കട്ട് ഉണ്ടായിരിക്കുമെന്ന് ജല വൈദ്യുതി മന്ത്രാലയം അറിയിച്ചു.രാജ്യത്തെ ആറ് ഗവർണറേറ്റുകളിലുമുള്ള ചില സെക്കൻഡറി ട്രാൻസ്‌ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും അധികൃതർ അറിയിച്ചു.ജലീബ് (ബ്ലോക്ക് 2( ഖൈതാൻ (ബ്ലോക്ക് 4) സഅദ് അൽ-അബ്ദുല്ല (ബ്ലോക്ക് 1, 4 ) ഫിന്റാസ്,ഫഹാഹീൽ,മംഗഫ്, സാൽമിയ (ബ്ലോക്ക് 2),ഹവല്ലി( ബ്ലോക്ക് 3),സബാഹ് അൽ-സേലം( ബ്ലോക്ക് 10- ഫുനൈതീസ് (ബ്ലോക്ക് 1) – ഖൈരവാൻ( ബ്ലോക്ക് 2) ഗർണാദ (ബ്ലോക്ക് 3) എന്നീ പ്രദേശങ്ങളിലെ ബ്ലോക്കുക ളിലാണ് അറ്റകുറ്റപ്പണി കാലയളവിൽ വൈദ്യുതി തടസം നേരിടുക.

എന്നാൽ പവർ കട്ട് സമയം മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ആഴ്ചകളിലും മന്ത്രാലയം പവർ കട്ട് ഏർപ്പെടുത്തിയിരുന്നു.

Comments (0)