Kuwait law; കുവൈത്ത് സിറ്റി: വ്യത്യസ്ത കേസുകളിലായി എട്ടുപേര്‍ക്ക് കോടതി വിധിച്ച വധശിക്ഷ നടപ്പാക്കാന്‍ കുവൈത്ത് അധികൃതര്‍. വരും ദിവസങ്ങളില്‍ അധികൃതര്‍ വധശിക്ഷ നടപ്പാക്കാന്‍ തയ്യാറെടുക്കുന്നതായി കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്ത്രീകള്‍ ഉള്‍പ്പെടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് തടവുകാരുടെ വധശിക്ഷയാണ് നടപ്പാക്കുകയെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് ദിനപത്രം അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്തിലെ സെന്‍ട്രല്‍ ജയിലിലാണ് വധശിക്ഷ നടപ്പാക്കുക. അടിയന്തര, ഫോറന്‍സിക് മെഡിസിന്‍ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ അവിടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പബ്ലിക് പ്രോസിക്യൂഷന്‍, ആഭ്യന്തര മന്ത്രാലയം, മറ്റ് അധികാരികള്‍ എന്നിവരുടെ പ്രതിനിധികള്‍ വധശിക്ഷ നടപ്പാക്കുന്ന ദിവസം ഹാജരാകുമെന്ന് സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉന്നത ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
ജനുവരിയില്‍, കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട എട്ട് പ്രതികളെ കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു.