kuwait traffic law:കുവൈത്തിൽ നിഖാബ് ( മുഖാവരണം ) ധരിച്ച് വാഹനം ഓടിച്ചാൽ പിഴ; പുതിയ ഗതാഗത നിയമം ഇങ്ങനെ

On: March 18, 2025 3:35 AM
Follow Us:

Join WhatsApp

Join Now

Kuwait traffic law;കുവൈത്ത് സിറ്റി :കുവൈത്തിൽ നിഖാബ് ( മുഖാവരണം ) ധരിച്ച് വാഹനം ഓടിച്ചാൽ 30 മുതൽ 50 ദിനാർ വരെ പിഴ. അടുത്ത മാസം 22 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഗതാഗത നിയമത്തിലാണ് പുതിയ ശിക്ഷ വ്യവസ്ഥ ചെയ്യുന്നത്.

എന്നാൽ കോടതിക്ക് കൈമാറാതെ ട്രാഫിക് വിഭാഗവുമായി അനുരഞ്ജനത്തിലൂടെ പിഴ സംഖ്യ 15 ദിനാർ ആയി പരിമിതപ്പെടുത്തുവാനും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ ഈ നിയമ ലംഘനത്തിന് തടവ് ശിക്ഷ ഉണ്ടാകില്ല.വാഹനത്തിൽ അമിത ശബ്ദത്തിൽ ഇളക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നവർക്ക് 50 ദിനാർ വരെ പിഴ ശിക്ഷ പുതിയ ഗതാഗത നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതെ പോലെ കാഴ്ച ക്കുറവുള്ളവർ കണ്ണട ധരിക്കാതെ ഡ്രൈവിംഗ് ചെയ്‌താലും പിഴ ഈടാക്കും.

Leave a Comment