
kuwait traffic law; കുവൈറ്റിൽ ഇനി വേഗത നിയന്ത്രിക്കാൻ പുതിയ സംവിധാനം ;വാഹനമോടിക്കുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും
Kuwait traffic law; കുവൈത്ത് സിറ്റി : ഏപ്രിൽ 09, കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്ന തിനായി ആധുനിക മൊബൈൽ ക്യാമറകൾ സ്ഥാപിക്കുന്നു..ഗതാഗത നിയമലംഘനങ്ങൾ
കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങളിൽ അമിതവേഗത നിരീക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പുതിയ ക്യാമറകളാണ് പുറത്തിറക്കിയിരിക്കുന്നത്.

ഈ ക്യാമറകൾ ഒരിടത്തു നിന്നും മറ്റിടങ്ങളിലേക്ക് തുടർച്ചയായി മാറ്റി സ്ഥാപിക്കുവാനും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുമാണ് ഈ ക്യാമറകൾ. ബാറ്ററികളിൽ പ്രവർത്തിക്കുന്ന ഇവക്ക് , വൈദ്യുത വയറിംഗ് ആവശ്യമില്ല. അതെ സമയം പുതിയ ഗതാഗത നിയമ ലംഘനങ്ങൾക്കും പിഴകൾക്കും മുൻകാല പ്രാബല്യം ഉണ്ടാകില്ലെന്ന് ഗതാഗത വിഭാഗം അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ-ഖദ്ദ വ്യക്തമാക്കി. ഈ മാസം 22 മുതലാണ് പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിൽ വരുന്നത്

Comments (0)